അതിര്‍ത്തിയില്‍ പാക് പ്രകോപനം: മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുപാവാരയിലെ നൗഗം സെക്ടറിലെ നിയന്ത്രണ രേഖയില്‍ വ്യാഴാഴ്ച രാവിലെയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ നിയമലംഘനം നടത്തിയതെന്ന് പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു. നൗഗാം മേഖലയില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു , നാല് പേര്‍ക്ക് പരിക്കേറ്റു, പൂഞ്ചില്‍ ഒരു സൈനികനാണ് വീരമൃത്യു വരിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി മാന്‍കോട്ട് മേഖലയെയും കുഗ്രാമങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ അക്രമം അഴിച്ചു വിടുകയാണെന്നും സെപ്റ്റംബറില്‍ 46 തവണ പാക് സൈന്യം കരാര്‍ ലംഘിച്ചതെന്നും പ്രതിരോധ വക്താവ് കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ അഞ്ചിന് പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബാനി സെക്ടറില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →