ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങളുടെ വില്‍പ്പന വ്യാപകമാകുന്നതായി പരാതി

വെളളറട: അതിര്‍ത്തി പ്രദേശങ്ങളില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാരസാധനങ്ങളുടെ വില്‍പ്പന വ്യാപകമാകുന്നതായി പരാതി. അതിര്‍ത്തി ഗ്രാമങ്ങളായ വെളളറട, അമ്പൂരി, കുന്നത്തുകാല്‍, ആര്യങ്കോട്‌,ഒറ്റശേഖര മംഗലം തുടങ്ങിയ പ്രദേശങ്ങളിലാണ്‌ മായം കലര്‍ന്ന ഭക്ഷ്യവസ്‌തുക്കളുടെ വില്‍പ്പന വ്യാപകമായിട്ടുളളത്‌. കൃത്രിമ പാലും അതിര്‍ത്തി കടന്ന്‌ എത്തുന്നുണ്ട്‌.

പഴകിയ ഭക്ഷ്യവസ്‌തുക്കളും മായം കലര്‍ന്ന പാല്‍, പാലുല്‍പ്പന്നങ്ങള്‍, ശീതളപാനീയങ്ങല്‍ള്മാ‍യും വില്‍പ്പനക്കെത്തുന്നത്‌.കൂടാതെ തമിഴ്‌ ‌നാട്ടില്‍ നിന്നും യാതൊരു പരിശോധനകളും കൂടാതെ കശാപ്പിനുളള കന്നുകാലികളും എത്തുന്നുണ്ട്‌. ഓണക്കാലത്ത്‌ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്‌ കുപ്പികളിലും പാക്കറ്റുകളിലുമായി എത്തിയ ഭക്ഷ്യവസ്‌ത്തുക്കളിലൊന്നും ഉദ്‌പ്പാദകരുടെ പേരോ വിലാസമോ എത്ര ദിവസം ഇവ ഉപയോഗിക്കാമെന്നോ രേഖപ്പെടുത്തിയിട്ടില്ല

കടകളില്‍ കച്ചവടക്കാര്‍ക്ക്‌ കൂടുതല്‍ ലാഭം നല്‍കിയാണ്‌ ഇത്തരം സാധനങ്ങളുടെ വില്‍പ്പന നടത്തുന്നത്‌.ഇത്‌ നിയന്ത്രിക്കേണ്ട ചുമതലയുളള ഭക്ഷ്യ സുരക്ഷാ വിഭാഗം കാര്യമായ പരിശോധനകള്‍ നടത്താതെയായതോടെഇവിടങ്ങളില്‍ എന്തും വില്‍ക്കാമെന്ന അവസ്ഥയാണുളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →