ഗാന്ധി ജയന്തി: തൃശൂര്‍ ജില്ലാ കലക്ടറേറ്റില്‍ ശുചീകരണം നടത്തി

തൃശൂര്‍: ജില്ലാ കലക്ടറേറ്റില്‍ ഗാന്ധി ജയന്തിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയിലേക്ക് നാടിന്റെ ശുചിത്വബോധം പകരണമെന്നും പഴയ തലമുറ ശുചിത്വബോധം മറക്കരുതെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. എല്ലാവരെയും ഒരുമിച്ചുനിര്‍ത്തി ഏതു പ്രതിസന്ധിയേയും നേരിടാനുള്ള ആര്‍ജവം യുവജനങ്ങളില്‍ വളര്‍ത്തിയെടുക്കാനും ശ്രദ്ധിക്കണമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി ആര്‍ ശ്രീകല അധ്യക്ഷത വഹിച്ചു. ഹൂസൂര്‍ ശിരസ്തദാര്‍ കെ ജി പ്രാണ്‍സിങ്, ജില്ലാ കോര്‍ഡിനേറ്റര്‍ ടി എസ് സുബീഷ്, കോര്‍പ്പറേഷന്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ടി എസ് സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കലക്ടറേറ്റിലെ വടക്കേ കവാടത്തിനടുത്തും പരിസരത്തുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 25 ഓളം പ്രവര്‍ത്തകര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8260/Gandhi-jayanthi.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →