ഡിപ്ലോമ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സില്‍ സീറ്റ് ഒഴിവ്

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ കോവളത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയില്‍ 2020-2021 അക്കാഡെമിക്  വര്‍ഷത്തില്‍ ആരംഭിക്കുന്ന ഒന്നര വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഫുഡ്‌പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് ഒ. ബി. സി., പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സീറ്റുകള്‍ ഒഴിവുണ്ട്. പ്ലസ് ടൂ പാസ്സായവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകള്‍ 29-09-2020 മുതല്‍ 06-10-2020 നു 5 മണി വരെ thims.gov.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.  പ്രായപരിധി   01-07-2020 നു 25 വയസ്സ് കവിയാന്‍ പാടില്ല. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷത്തെ ഇളവ് ഉണ്ട്. 

സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍, ഒരു പാസ്സ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോ, ഡിമാന്‍ഡ്ഡ്രാഫ്റ്റിന്റെ വിശദവിവരങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം അപ്പ്‌ലോഡ്‌ചെയ്യേണ്ടതാണ്. കൂടാതെ ഇവയുടെ ഒരുസെറ്റ്‌കോപ്പിയും, അപേക്ഷാഫീസായി Principal, IHMCT, Kovalam എന്നപേരില്‍ ഏതെങ്കിലും പൊതുമേഖലാ ബാങ്കില്‍നിന്നും എടുത്തതും തിരുവനന്തപുരത്ത് മാറാവുന്നതുമായ 250/-  രൂപയുടെ ഡിമാന്‍ഡ്ഡ്രാഫ്റ്റും (പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിനു 125/-രൂപ) സഹിതം പ്രിന്‍സിപ്പാള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ്കാറ്ററിങ്‌ടെക്‌നോളജി,  ജി.വി.രാജാറോഡ്, കോവളം, തിരുവനന്തപുരം-695527 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ അഡ്മിഷന്‍ സമയത്തു കോളേജില്‍ ഹാജരാക്കേണ്ടതാണ്. കോഴ്‌സ്ഫീസ് ഒരുവര്‍ഷം 37850/- രൂപ.  

വിശദവിവരങ്ങള്‍ക്ക്‌ഫോണ്‍ :0471 2480283   www.ihmctkovalam.org.

Helpline No.  9447332406

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →