അമരാവതി: അന്തരിച്ച ഇതിഹാസ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഭാരത രത്ന നൽകണമെന്ന് ആവശ്യപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.
സംഗീതത്തിലും ഇതര കലാരംഗങ്ങയിലും എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ സമഗ്ര സംഭാവന കണക്കിലെടുത്ത് മരണാനന്തര ബഹുമതി എന്ന നിലയിൽ അദ്ദേഹത്തിന് ഭാരത് രത്ന സമ്മാനിക്കണമെന്ന് ജഗൻ മോഹൻ റെഡ്ഡി കത്തിൽ ആവശ്യപ്പെട്ടു.
സംഗീത കുലപതികളായ ലതാ മങ്കേഷ്കർ, ഭൂപൻ ഹസാരിക, എം എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാൻ, ഭീംസെൻ ജോഷി എന്നിവരെ ഭാരത രത്ന നൽകി രാജ്യം ആദരിച്ചിരുന്ന കാര്യവും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്നാടും ഇതേ ആവശ്യമുന്നയിച്ച് രംഗത്തു വന്നിരുന്നു.

