വ്യാജ മൊഴി നൽകാൻ ഭീഷണി; നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റാന്‍ ഭീഷണിയെന്ന് മുഖ്യസാക്ഷി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റാന്‍ ഭീഷണിയെന്ന് മുഖ്യസാക്ഷിയുടെ പരാതി. വിപിന്‍ ലാല്‍ എന്നയാൾ ആണ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ വഴിയും, കത്ത് അയച്ചുമായിരുന്നു ഭീഷണി എന്ന് വിപിൻ ലാലിൻ്റെ പരാതിയിൽ പറയുന്നു.

ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ആരെയും പ്രതി ചേർത്തിട്ടില്ല. വിപിന്‍ ലാലിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →