ദുബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസനെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ. “അസാമാന്യമായ പ്രതിഭയുള്ള താരമാണ് സഞ്ജു സാംസണ്‍. ഇത്രയും വര്‍ഷത്തെ കരിയറിനിടെ ഞാന്‍ കണ്ട മികച്ച കളിക്കാരിലൊരാളാണ് അദ്ദേഹം. എന്നിട്ടും അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നില്ല എന്നറിയുമ്ബോള്‍ എനിക്ക് അദ്ഭുതം തോന്നുന്നു ” – വോണ്‍ പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ ലൈവിലായിരുന്നു വോണിൻ്റെ പ്രതികരണം.
ഇതുപോലെ ഫോം തുടര്‍ന്നാല്‍ ഇത്തവണ രാജസ്ഥാന്‍ ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടുമെന്നും വരും വര്‍ഷങ്ങളില്‍ സഞ്ചുവിനെ ഇന്ത്യന്‍ ടീമിന്‍റെ മൂന്നു ഫോര്‍മാറ്റിലും സഞ്ചു സാംസണിനെ കാണാനാകുമെന്നും വോണ്‍ പ്രതീക്ഷയര്‍പ്പിച്ചു. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 32 പന്തില്‍ 74 റണ്‍ നേടിയ സഞ്ചു പഞ്ചാബിനെതിരെ 42 പന്തില്‍ 85 റണ്‍സാണ് നേടിയത്.

