വിജയ് പി നായരുടെ ഡോക്ടറേറ്റ് തട്ടിപ്പെന്ന് ആരോപണം

തിരുവനന്തപുരം: അശ്ലീല യുട്യൂബര്‍ വിജയ് പി നായരുടെ ഡോക്ട്രേറ്റ് വ്യാജമെന്ന് ആരോപണം. യുജിസിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുളള കടലാസ് സര്‍വ്വ കലാശാലയില്‍ നിന്നാണ് ഇയാള്‍ ഡോക്ട്രേറ്റ് എടുത്തിട്ടുളളത്. അതിനിടെ ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമ നടപടി തുടങ്ങി.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ഉണ്ടെന്നും ഡോക്ടര്‍ ആണെന്നുമാണ് വിജയ്പി നായര്‍ പറയുന്നത്. ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമണ്‍ പീസ് സര്‍വ്വ കലാശാലയില്‍ പിച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സാമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങനെ ഒരു സര്‍വ്വകലാശാല ഇല്ല. ആകെയുളള വെബ്‌സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്‍റെയോ യുജിസിയുടേയോ അനുമതിയില്ലെന്നും പറയുന്നു.

റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയില്‍ രജിസ്‌ട്രേഷനുളളവര്‍ക്കുമാത്രമേ ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയുളളു. വിജയ് പി നായര്‍ക്ക് രജിസ്‌ട്രേഷനില്ലെന്നും, നിയമ നടപടി ആരംഭിച്ചതായും അസ്സോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →