കൊച്ചി : ലൈഫ് മിഷന് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തു. 26-9 -2020 ശനിയാഴ്ച നടന്ന ചോദ്യം ചെയ്യലിൽ കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥർ ലൈഫ് മിഷന് പദ്ധതിയില്‍ കോണ്‍സുലേറ്റുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് തിരക്കിയത്. ലൈഫ് മിഷൻ കേസിൽ മൂന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. യുണിടാക്കും സെയിന്‍ വെഞ്ചേഴ്സും ഒന്നും രണ്ടും പ്രതികളുമാണ്.
വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ ലംഘനം, ഗൂഡാലോചനക്കുറ്റം എന്നിവയാണ് എഫ്ഐആറില്‍ തുടക്കത്തിൽ ചുമത്തിയിരിക്കുന്നത്.
നേരത്തെ ലൈഫ് മിഷന് ഭവന നിര്‍മാണ പദ്ധതിയടെ മറവില്‍ കേന്ദ്രാനുമതി യില്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്ന കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു.

