ചെങ്ങന്നൂര്‍: മംഗലം പാറക്കടവില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ട് കാണാതായി. വാഴാര്‍മംഗലം ആനന്ദവില്ലയില്‍ വിനു-ദമയന്തി ദമ്പതികളുടെ മൂത്തമകന്‍ വി.അരുണ്‍(19) ആണ് കാണാതായത്.
മംഗലം മാര്‍ത്തോമ പളളിക്കുസമീപം പാറക്കടവില്‍ ഇന്നലെ (26.9.2020) പുലര്‍ച്ചെ മുതല്‍ ആണ് അരുണിനെ കാണാതായത്. അരുണ്‍ ഒഴുക്കില്‍പെട്ട് നിലവിളിക്കുന്ന ശബ്ദം എതിര്‍ കരയിലുളള ആള്‍ക്കാരുടെ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു. സ്ഥത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഇന്നലെ രാവിലെ 8 മുതല്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ ഒഴുക്കും ആഴവുമുളള ഭാഗവുമായതിനാല്‍ തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു തെരച്ചില്‍ ഇന്നും തുടരും.
റവന്യൂ ഉദ്യോഗസ്ഥര്‍, ചെങ്ങന്നൂര്‍ പോലീസ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ചെങ്ങന്നൂര്‍ ഫയര്‍ ആന്‍റ് റെസ്‌ക്യൂ ഓഫീസര്‍ ശുംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുളള സംഘമാണ് തെരച്ചില്‍ നടത്തുന്നത്.