സീറ്റു വിഭജന തർക്കം;ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തില്‍ പൊട്ടിത്തെറി

ഡൽഹി : ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തില്‍ സീറ്റ് വിഭജനത്തെ ചൊല്ലി തര്‍ക്കം രൂക്ഷം. ആകെയുള്ള 243 സീറ്റില്‍ 75 സീറ്റുകള്‍ ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന കോണ്‍ഗ്രസിന് നല്‍കിയ 42 സീറ്റില്‍ 27 ഇടത്ത് വിജയിക്കാന്‍ സാധിച്ചത് ചൂണ്ടികാണിച്ചാണ് കോണ്‍ഗ്രസ് 75 സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് നിതീഷ് കുമാറിന് ഭരണ തുടര്‍ച്ച എന്നാണ് സര്‍വ്വെ പ്രവചനം. ഇതിന് തൊട്ടു പിന്നാലെയാണ് മഹാസഖ്യത്തില്‍ വീണ്ടും തര്‍ക്കമുണ്ടായിരിക്കുന്നത്.

ആര്‍ജെഡി വ്യക്തമാക്കിയത് കോണ്‍ഗ്രസിന് അമ്പത് സീറ്റിന് മുകളില്‍ നല്‍കാനാകില്ലെന്നാണ്. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വീണ്ടും പ്രഖ്യാപിച്ചതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി ശക്തിസിംഗ് ഗോഹില്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ സീറ്റു വിഭജനത്തെ ചൊല്ലിയും തര്‍ക്കം രൂക്ഷമായി. തീരുമാനം ഈയാഴ്ച തന്നെ വന്നില്ലെങ്കില്‍ സ്വന്തം കാര്യം നോക്കുമെന്നാണ് കോണ്‍ഗ്രസ് ആര്‍ജെഡിയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →