ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു

തിരുവനന്തപുരം: ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം സംവിധായകനും നിര്‍മ്മാതാവുമായ ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. യൂട്യൂബ് വീഡിയോയിലൂടെ ശാന്തിവിള ദിനേശ് ഭാഗ്യലക്ഷ്മിക്കെതിരെ നടത്തിയ പരാമര്‍ശങ്ങൾ ചൂണ്ടി ക്കാട്ടിയാണ് പരാതി.

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി യൂട്യൂബ് വീഡിയോ ചെയ്ത വിജയ് പി നായരെ ഇന്നലെ ഭാഗ്യലക്ഷമി, ശ്രീലക്ഷമി അറയ്ക്കല്‍, ദിയ സന തുടങ്ങിയവര്‍ ചേര്‍ന്ന് നേരില്‍ കണ്ട് പ്രതിഷേധിക്കുകയും ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. ഇതിനു മുമ്പാണ് ശാന്തിവിള ദിനേശൻ്റെ വീഡിയോകള്‍ ശ്രദ്ധയിൽ പെട്ടതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

മണ്‍മറഞ്ഞു പോയ മഹാന്‍മാരെക്കുറിച്ചു വരെ തീ‍ര്‍ത്തും മോശം പരാമ‍ര്‍ശം അയാളില്‍ നിന്നുണ്ടായി. പലവട്ടം പരാതി കൊടുത്തിട്ടും ഒരു അനക്കവു മുണ്ടായില്ല. അപ്പോഴാണ് വിജയ് പി നായ‍ര്‍ എന്ന ഒരുത്തന്‍ വരുന്നത്. അയാളെക്കുറിച്ച്‌ പരാതിയുമായി ഒരുപാട് സ്ത്രീകള്‍ വന്നു. സഹികെട്ടപ്പോള്‍ ആണ് അയാളെ നേരില്‍ കാണാം എന്നു തീരുമാനിച്ചത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു

വിജയ് പി നായരെ കൈയ്യേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിയ്ക്കും ദിയസനയ്ക്കും ശ്രീലക്ഷ്മി അറയ്ക്കലിനും എതിരെ തമ്പാനൂർ പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നു . ഇതിനു പിന്നാലെയാണ് നേരത്തെ ശാന്തിവിള ദിനേശിനെതിരെ ഭാ​ഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചത്. സൈബ‍ര്‍ സെല്ലില്‍ നിന്നുള്ള റിപ്പോ‍ര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →