പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ അടിമകളാക്കുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യവ്യാപക കര്‍ഷക ബന്ദിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കരാര്‍ കൃഷിയിലൂടെ ശതകോടീശ്വരന്മാരുടെ അടിമകളാകാന്‍ അവര്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുമെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്.ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ബിജെപിയുടെ കാര്‍ഷിക ബില്ലുകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തെറ്റായ ജി.എസ്.ടി നയം രാജ്യത്തെ മൈക്രോ- ചെറുകിട-ഇടത്തരം മേഖലയെ മൊത്തമായി തകര്‍ത്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരെ അടിമകളാക്കുകയും ചെയ്യുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.പുതിയ തൊഴില്‍ നയത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.അതേസമയം രാജ്യത്ത് കര്‍ഷകരുടെ പ്രതിഷേധസമരത്തിന് പിന്തുണയുമായി വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുണ്ട്.കോണ്‍ഗ്രസിന് പുറമെ പ്രതിഷേധ സമരത്തിന് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, സി.പി.ഐ.എം തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി(ടി.ആര്‍.എസ്) തുടങ്ങിയവരും കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →