മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവുണ്ടായിട്ടും ജയില്‍മോചനം നല്‍കാതെ ഉദ്യോഗസ്ഥര്‍

ആലപ്പുഴ: മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലും കോടതി ഉത്തരവുണ്ടായിട്ടും ജയില്‍മോചനം ലഭിക്കതെ മണ്ണഞ്ചേരി കണ്ടത്തിന്‍പറമ്പില്‍ ജോഷി. അയല്‍വാസികളുടേയും കച്ചവടക്കാരുടേയും കരുണയിലാണ് തങ്ങളുടെ കുടുംബം പട്ടിണിയാകാതെ കഴിയുന്നതെന്ന് ജോഷിയടെഭാര്യ ഓമന (52) പറയുന്നു.

2019 ഏപ്രില്‍ 17ന് എംഎം ആരിഫിന്‍റെ തെരഞ്ഞെടുപ്പ് ഓഫീസ് കത്തിച്ചെന്ന കേസിലാണ് ജോഷിയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 524 ദിവസമായി ജയിലില്‍ കഴിയുന്ന ജോഷിക്ക് വീട്ടിലേക്ക് ഫോണ്‍ വിളിക്കാനുളള അവസരം പോലും ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ലെന്ന് ഓമന പറയുന്നു. മക്കളുടെ വിദ്യാഭ്യാസം അടക്കമുളള നിരവധി പ്രശ്‌നങ്ങള്‍ ഭിന്നശേഷിക്കാരി കൂടിയായ വീട്ടമ്മയ്ക്കുമുമ്പില്‍ വെല്ലുവിളിയായി നില്‍ക്കുന്നു.

കുടുംബത്തെ നന്നായി നോക്കിക്കൊണ്ടിരുന്ന വ്യക്തിയാണ് ജോഷിയെന്നും സാമ്പത്തികശേഷിയില്ലാത്തതാണ് അദ്ദേഹത്തെ ജാമ്യത്തിലിറക്കാന്‍ കഴിയത്തതെന്നും ഇവര്‍ പറയുന്നു. കഞ്ചാവ് കേസുള്‍പ്പടെ പലപുതിയ കേസുകളിലും ജോഷി പ്രതിയാണെന്ന് മാധ്യമങ്ങള്‍ വഴിയാണ് അറിയുന്നതെന്നും എന്നാല്‍ അത്തരം കേസുകളില്‍ ജോഷിക്ക് യാതൊരു പങ്കുമില്ലന്നും ഓമന പറഞ്ഞു. മണ്ണഞ്ചേരിയില്‍ കുടുംബസ്വത്തായി ലഭിച്ച 6 സെന്‍റ് സ്ഥല ത്തെ പണിതീരാത്ത കൊച്ചുവീട്ടിലാണ് കുടുംബം താമസിക്കുന്നത്. നിരപരാധിയായ ജോഷിയെ ജയില്‍മോചിതനാക്കാന്‍ ആവശ്യമായ നടപടി ഉണ്ടാവണമെന്നും ഭര്‍ത്താവിന്‍റെ പേരില്‍ മറ്റു കേസുകള്‍ നിലനില്‍ക്കുന്നു ണ്ടെങ്കില്‍ അവയുടെ വിശദാംശം ലഭ്യമാക്കണമന്നും ആവശ്യപ്പെട്ട് ഓമന ഇന്നലെ ജില്ലാ ലീഗല്‍ സര്‍വീസ് അതോരിറ്റിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →