തിരുവനന്തപുരം: കെഎസ്.യു സംസ്ഥാന പ്രസിഡന്‍റ് ആള്‍മാറാട്ടം നടത്തിയതിന്‍റെ രേഖകള്‍ പുറത്തുവന്നു. അഭി എംകെ എന്നെഴുതിയ സമ്മതപത്രം പോത്തന്‍കോട് പഞ്ചായത്താണ് പുറത്തുവിട്ടത്. കോവിഡാണെന്ന് സ്ഥിരീകരിച്ചെങ്കിലും വീട്ടില്‍ കഴിയാനാണ് താല്‍പ്പര്യമെന്ന് സമ്മത പത്രത്തില്‍ പറയുന്നു. ഒപ്പ് വ്യാജമാണോയെന്നറിയാന്‍ പോലീസ് കയ്യക്ഷരം പരിശോധിക്കും.
എന്നാല്‍ സമ്മതപത്രം വ്യാജമാണെന്ന് അഭിജിത്ത് ഫെയ്‌സ്‌ബുക്കില്‍ പ്രതികരിച്ചു. താന്‍ ആര്‍ക്കും സമ്മതപത്രം നല്‍കിയിട്ടില്ലെന്നും തന്‍റെയോ സുഹൃത്ത് ബാഹുലിന്‍റെയോ കയ്യക്ഷരമല്ല സമ്മതപത്രത്തിലുളളതെന്നും അഭിജിത് പറഞ്ഞു. കോവിഡിന്‍റെ മറവില്‍ സര്‍ക്കാര്‍ രാഷ്ട്രീയ പക തീര്‍ക്കുന്നുവെന്ന് അഭിജിത് പ്രതികരിച്ചു.കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. വേഷം മാറിയല്ല കോവിഡ് ടെസ്‌റ്റിന് പോയത്. ഒരു വ്യാജ രേഖയും നല്‍കിയിച്ചില്ലെന്നും അഭിജിത് വ്യക്തമാക്കി.
ഞാനോ സഹപ്രവര്‍ത്തകന്‍ ബാഹുലോ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സമ്മത പത്രം ആര്‍ക്കും നല്‍കിയിട്ടില്ല. എന്‍റെയോ ബാഹുലിന്‍റെയോ കയ്യക്ഷരമോ ഒപ്പോ ഇങ്ങനെയല്ല .പിന്നെആര്‍ക്കുവേണ്ടിയാണ് ,എന്തിനുവേണ്ടിയാണ് ഇങ്ങനെയൊരു കളള പ്രചരണം നടത്തുന്നത്. അഭിജിത്തിന്‍റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ് ഇങ്ങനെ തുടരുന്നു.
ശരിയാണ് എനിക്ക് കോവിഡ് പോസിറ്റീവാണ്. അതിന് കഴിഞ്ഞ 24 മണിക്കൂറായി നിങ്ങള്‍ ഒരുപാട് വേട്ടയാടി. ഈ വ്യാജ കത്തിന്‍റെ പേരില്‍ വ്യാജ ഐഡി കാര്‍ഡുകള്‍ വരെയുണ്ടാക്കിയേക്കാം. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം രാഷ്ട്രീയമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിങ്ങളില്‍ നിന് ആദ്യമായല്ല എനിക്കേറ്റുവാങ്ങേണ്ടി വരുന്നത്. അപ്പോഴൊന്നും തളരാതെ മുന്നോട്ടുവന്നത് കൂടെ എന്‍റെ പ്രസ്ഥാനവും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉളളതുകൊണ്ടാണ്. പറഞ്ഞല്ലോ ഞാന്‍ കോവിഡ് രോഗം പിടിപെട്ട് ചികിത്സയില്‍ ആണ് .എങ്കിലും നാളിതുവരെ കടന്നുവന്ന അതേ കരുത്തില്‍ കുപ്രചരണങ്ങളെ നേരിടും.

