കേന്ദ്ര ഗവൺമെന്റിന്റെ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരത്തെ ജി. വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ നിലവാരം ഉയര്‍ത്തും

തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റിന്റെ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരത്തെ ജി. വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ നിലവാരം ഉയര്‍ത്തും. ഇത്തരത്തില്‍ മികവിന്റെ കേന്ദ്രമാക്കാന്‍  തിരഞ്ഞെടുത്ത രാജ്യത്തെ ആദ്യ എട്ട്  സ്‌കൂളുകളില്‍ ഇതുള്‍പ്പെടും.

മികച്ച കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും അവരെ പരിപോഷിപ്പിക്കുന്നതിനു മായുള്ള സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സുപ്രധാന പദ്ധതിയായ ഖേലോ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി നാല് വര്ഷം കൊണ്ട് 11.37 കോടി രൂപ ചെലവിലായിരിക്കും ജി. വി. രാസീനിയര്‍ സെക്കന്ററി സ്‌പോര്‍ട്‌സ്  സ്‌കൂളിന്റെ നിലവാരം ഉയര്‍ത്തുക.

അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, സ്‌പോര്‍ട്‌സ് സയന്‍സ് സെന്റര്‍ സ്ഥാപിക്കല്‍, ഗുണനിലവാരമുള്ള പരിശീലകര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, മറ്റ് വിദഗ്ധര്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കല്‍ തുടങ്ങിയ രൂപത്തിലായിരിക്കും സഹായം. കളിക്കാര്‍ക്ക് ഉറയ്ന്ന നിലവാരത്തിലുള്ള കായിക ഉപകാരണങ്ങളുളും ലഭ്യമാക്കും. പദ്ധതി പ്രകാരം ഓരോ സംസ്ഥാനത്തെയും പരമാവധി മൂന്നു ഒളിംപിക് ഇനങ്ങളില്‍ പ്രത്യേക സഹായം ലഭ്യമാക്കും. ഇത്തരം മികവിന്റെ കേന്ദ്രങ്ങള്‍ രാജ്യത്തെ കായിക മേഖലയുടെ കരുത്ത് കൂടുതല്‍ ശക്തിപ്പെടുത്താനും, ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മികവ് വര്‍ധിപ്പിക്കാനും വഴിയിറക്കുമെന്ന് കേന്ദ്ര യുവജന  കാര്യ സഹമന്ത്രി ശ്രീ. കിരണ്‍ റിജിജൂ   അഭിപ്രായപ്പെട്ടു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →