മോസ്‌കോ: ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റഷ്യന്‍ ന്യൂക്ലിയര്‍ പവര്‍ ഐസ്‌ബ്രേക്കര്‍ ആര്‍ട്ടിക് മേഖലയിലേക്ക് രണ്ടാഴ്ചത്തെ യാത്ര ആരംഭിച്ചു. ആര്‍ക്തിക’എന്നറിയപ്പെടുന്ന ഇതിന് 173 മീറ്ററിലധികം നീളമുണ്ട്, ഏകദേശം മൂന്ന് മീറ്റര്‍ കട്ടിയുള്ള ഐസ് തകര്‍ക്കാന്‍ കഴിയും. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്ന് പുറപ്പെട്ട് ആര്‍ട്ടിക് തുറമുഖമായ മര്‍മാന്‍സ്‌കിലേക്കാണ് ഇത് യാത്ര തിരിച്ചിരിക്കുന്നത്.
വടക്കന്‍ കടല്‍ മേഖലയിലെ സമുദ്രത്തില്‍ മഞ്ഞില്‍ ഉറച്ച് പോയ കപ്പലുകളെ മാറ്റുകയും, ഐസ് തകര്‍ത്ത് കപ്പലിന് വഴിയൊരുക്കുകയും, യാത്രക്കാരെ രക്ഷിക്കുകയും ചെയ്യുന്ന ദൗത്യമാണ് ഐസ് ബ്രേക്കറിനുള്ളത്. മഞ്ഞ്‌പോട്ടിക്കുക എന്ന ദൗത്യം മാത്രമല്ല ഐസ് ബ്രേക്കറിനുള്ളത്. കപ്പലുകളെ വലിച്ചു കൊണ്ടുപോകുന്നതിനും കടലില്‍ പട്രോള്‍ നടത്തുന്ന കപ്പലുകളായും ഇതിനെ ഉപയോഗപ്പെടുത്തും.
വടക്കന്‍ കടല്‍ പാതയിലൂടെ വര്‍ഷം മുഴുവനും സുരക്ഷിതവുമായ നാവിഗേഷന്‍ ഉറപ്പാക്കാന്‍ പ്രാപ്തിയുള്ള ആധുനിക ന്യൂക്ലിയര്‍ ഐസ്‌ബ്രേക്കര്‍ കപ്പലാണിതെന്നാണ് റോസാറ്റോമിന്റെ നോര്‍ത്തേണ്‍ സീ റൂട്ട് ഡയറക്ടറേറ്റ് മേധാവി വ്യാസെസ്ലാവ് രുക്ഷ പ്രസ്താവനയില്‍ പറഞ്ഞത്.