ചൈനീസ് സൈനികർ ഭയന്ന് കരയുന്നതല്ലെന്ന് ഗ്ലോബൽ ടൈംസ്

ബീജിംഗ്: ഇന്ത്യൻ അതിർത്തിയിലേക്ക് നിയോഗിക്കപ്പെട്ട ചൈനീസ് സൈനികർ ബസ്സിൽ വച്ച് പൊട്ടിക്കരയുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെട്ട വീഡിയോയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് രംഗത്തെത്തി.

‘സൈനികർ തങ്ങളുടെ വീട്ടുകാരോട് വിട പറഞ്ഞ് ബസ്സിൽ യാത്രയാരംഭിച്ച സമയമായിരുന്നു അത്. ഒപ്പം പ്രശസ്തമായ ചൈനീസ് സൈനിക ഗാനം പാടുമ്പോഴുള്ള വികാരത്തള്ളിച്ചയും കൂടി ചേർന്നാണ് പലരും കരഞ്ഞത്, എന്നാൽ ഭയന്നു കരയുന്നു എന്ന രീതിയിൽ ഇതിനെ ചൈനീസ് വിരുദ്ധരായ ചിലർ വിശേഷിപ്പിക്കുകയും ആ രീതിയിൽ അത് പ്രചരിപ്പിക്കുകയുമായിരുന്നു’
ഗ്ലോബൽ ടൈംസ് പറയുന്നു.

ലഡാക്കിലെ ഇന്ത്യാ അതിർത്തിയിലേക്ക് പുറപ്പെട്ട ചൈനീസ് സൈനികർ ബസിൽ വച്ച് കരഞ്ഞു പാട്ടു പാടുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഏറെ പേർ സോഷ്യൽ മീഡിയയിലടക്കം പങ്കുവച്ച വീഡിയോ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →