കിളിമാനൂര്‍ : വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 9 വയസുകാരിയുടെ കൈവിരല്‍ തെരുവുനായ കടിച്ചുപറിച്ചു. ഭരതനൂര്‍ കക്കാണിക്കരകടയില്‍ വീട്ടില്‍ ബിനു-ജലജ ദമ്പതികളുടെ മകള്‍ വീണയ്ക്കാണ് കടിയേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ ആറുമണിക്കായിരുന്നു സംഭവം. മാതാവ് മുറ്റമടിക്കുന്നതിനിടെ തുറന്നുകിടന്ന മുന്‍വാതിലിലൂടെ അകത്തുകടന്ന തെരുവുനായ കട്ടിലില്‍ ചാടിക്കയറി ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് ജലജ മുറിയിലെത്തിയപ്പോഴേക്കും കുട്ടിയുടെ വലത് കയ്യിലെ ചൂണ്ടുവിരലും നഖവും കടിച്ചെടുക്കുകയും കൈകാലുകളില്‍ മാരകമായ മുറിവുകള്‍ വരുത്തുകയും ചെയ്തിരുന്നു. കുട്ടിയെ എസ്എടി ആശുപത്രിയില്‍ സര്‍ജറിക്ക് വിധേയമാക്കി.

