അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് കാണാതായ മോസസ് ആൽബിയുടെ (55) മൃതദേഹം കണ്ടെത്തി.മത്സ്യബന്ധനത്തിന് പോയി തിരികെ വരുമ്പോൾ വള്ളം മറിഞ്ഞുണ്ടായ അപകടത്തെ തുടർന്നായിരുന്നു മരണം. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. മുമ്പും സമാനമായ അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്.

ഇന്ന് 24-9 -2020 ന് തീരമെത്താൻ കുറച്ചു ദൂരം മാത്രം ബാക്കിയുള്ളപ്പോഴാണ് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞത്. നാല് പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. മരണപെട്ട അഞ്ചുതെങ്ങ് സ്വദേശിയായ മോസസ് ആൽബിയുടെ ഒപ്പമുണ്ടായിരുന്ന വിൻസെന്റ്, ജെറോൺ, സോക്രട്ടീസ് എന്നിവർ നീന്തി രക്ഷപെട്ടു. കഴിഞ്ഞ നാലാഴ്ചയ്ക്കിടയിൽ ഇത് നാലാം തവണയാണ് അഞ്ചുതെങ്ങു ഭാഗത്തു തിരയിൽ പെട്ട് വള്ളം മറിയുന്നത്.

മുതലപൊഴി ഹാർബർ നിർമ്മാണം ആരംഭിച്ചതിനു ശേഷം അൻപത്തി മൂന്നോളം ആളുകൾ വള്ളം മറിഞ്ഞു മരിച്ചിട്ടുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. ഹാർബറിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് മുതലപൊഴി ഭാഗങ്ങളിലെ അപകടങ്ങൾക്കു കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു.

ഈ ഭാഗത്ത് ഒന്നര മാസത്തിനിടയിൽ അഞ്ച് മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. പല അപകടങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ പരുക്കുകളോടെ രക്ഷപെട്ടിട്ടുണ്ട്. അപകടത്തിൽ പെട്ട് വള്ളവും എൻജിനും തകരുന്നതും സ്ഥിരം സംഭവമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →