മാസ്‌ക്ക് ധരിക്കേണ്ട ആവശ്യ മില്ലെന്ന് വിവാദ പ്രസ്താവന, കേന്ദ്ര മന്ത്രി നരോത്തം മിശ്ര ഖേദം പ്രകടിപ്പിച്ചു

ഭോപ്പാല്‍: മാസ്‌ക് ധരിക്കില്ലെന്ന് പ്രസ്താവന നടത്തി വിവാദത്തിലകപ്പെട്ട മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഖേദ പ്രകടനം നടത്തി. മാസ്‌ക്ക് ധരിക്കില്ലെന്ന് താന്‍ പ്രഖ്യാപിച്ചത് നിയമ ലംഘനമാണെന്ന് കരുതി. കോവിഡ് സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ വികാരം മാനിക്കാതെയാണ് തന്റെ പ്രസ്താവന ഉണ്ടായിരുന്നത്. തന്റെ തെറ്റ് അംഗീകരിച്ച് ഖേദം പ്രകടിപ്പിക്കുന്നു. എല്ലാവരും മാസ്‌ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്ന് നരോത്തം മിശ്ര ട്വിറ്ററില്‍ കുറിച്ചു.

23-9-2020 ബുധനാഴ്ച ഇന്‍ഡോറില്‍ നടന്ന ഒരു പരിപാടിയില്‍ മിശ്ര മാസ്‌ക്ക് ധരിക്കാതെയാണ് പങ്കെടുത്തത്. എന്തുകൊണ്ട് മാസ്‌ക് ധരിച്ചില്ലെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മിശ്ര വിവാദമായ മറുപടി നല്‍കിയത്. താന്‍ മാസ്‌ക്ക് ധരിക്കില്ലെന്നും പൊതുപരിപാടികളിലും മാസ്‌ക്ക് ധരിക്കില്ലെന്നും മന്ത്രി പ്രഖ്യാപിച്ചു. എന്തിനാണ് മാസ്‌ക്ക് ധരിക്കുന്നതെന്നും മന്ത്രി ചോദിച്ചു.
കോവിഡ് മാനദണ്ഡം അനുസരിച്ച് പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ് നിലവില്‍ ഇന്ത്യ. ദിനംപ്രതിയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍കുതിച്ചുകയറ്റമാണ് രാജ്യത്ത് ഉണ്ടാകുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാസ്‌ക്ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് ബിജെപി മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →