അഗത്തി:ലക്ഷദ്വീപ് അഗത്തിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദ്വീപിലേക്ക് 17 -09 -2020 മുതൽ കാർഗോ ഷിപ്പുകൾ എത്തുന്നില്ല എന്നാരോപിച്ച് 22-9-2020, ചൊവ്വാഴ്ച മുതലാണ് പ്രതിഷേധം ആരംഭിച്ചത്. കാർഗോ ഷിപ്പുകളെത്താത്തതിനാലുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. നിവാസികൾ അഗത്തി ഡെപ്യൂട്ടി കലക്ടറെ ഘരാവോ ചെയ്തു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 29 പേരെയാണ് അറസ്റ്റ് ചെയ്തത്. കാർഗോ ഷിപ്പുകൾ എത്താത്തതിനാൽ ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനും ക്ഷാമമുണ്ടെന്നാണ് പ്രതിഷേധകര്‍ പറയുന്നത്.
ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
