രഹസ്യ ബന്ധം ആരോപിച്ച്‌ യുവതിക്കുനേരെ മര്‍ദ്ദനം മൂന്നുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

ഉദയ്‌പൂര്‍: വിധവയായ യുവതിയേയും മറ്റൊരു യുവാവിനേയും വീട്‌ കയറി ആക്രമിച്ചശേഷം വൈദ്യുതി പോസ്‌റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഇവര്‍ തമ്മില്‍ രഹസ്യബന്ധമുണ്ടെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ മൂന്നുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. 2020 സെപ്‌തംബര്‍ 18ന്‌ വെളളിയാഴ്‌ച യായിരുന്നുസംഭവം.

രാജസ്ഥാനിലെ ദുംഗലയില്‍ താമസിക്കുന്ന വിധവയായ യുവതിയേയും വീട്ടിലെത്തിയ യുവാവിനേയുമാണ്‌ രഹസ്യബന്ധം ആരോപിച്ച നാട്ടുകാര്‍ കെട്ടിയിട്ട്‌ ക്രൂരമായി മര്‍ദ്ദിച്ചത്‌. പോലീസ്‌ എത്തി ഇരുവരേയും മോചിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ദുംഗല സ്വദേശികളായ ബന്‍സിലാല്‍, സാന്‍വറ, ഭഗവാന്‍ എന്നിവരെ പോലീസ്‌ അറസ്റ്റുചെയ്‌തു.

യുവാവിനേയും യുവതിയേയും മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ പോലീസ്‌ നടപടി സ്വീകരിച്ചത്‌.തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും അവശ്യസാധനങ്ങള്‍ എത്തിക്കാനാണ്‌ പരിചയക്കാരനായ യുവാവ്‌ യുവതിയുടെ വീട്ടിലെത്തിയത്‌. യുവാവ്‌ വീട്ടിലേക്ക്‌ കയറിയതോടെ പരിസരവാസികളും മറ്റുചിലരും വീടിനകത്തേക്ക്‌ അതിക്രമിച്ച്‌ കയറുകയായിരുന്നു.

തുടര്‍ന്ന്‌ യുവതിയേയും യുവാവിനേയും വീടിനകത്തു നിന്ന്‌ പുറത്തേക്ക്‌ വലിച്ചിഴച്ച്‌ സമീപത്തെ വൈദ്യുതി പോസ്‌റ്റില്‍ കെട്ടിയിടുകയാണുണ്ടായത്‌. അഴിച്ചുവിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അസഭ്യം പറയുകയും മൂന്നുമണിക്കൂ റോളം കെട്ടിയിട്ട്‌ മര്‍ദ്ദിക്കുകയും ചെയ്‌തു. വസ്‌ത്രങ്ങള്‍ വലിച്ചുകീറി അര്‍ദ്ധനഗനാരാക്കുകയും ചെയ്‌തു. വിവരമറിഞ്ഞ്‌ നിരവധി പേര്‍ സ്ഥലത്തെത്തി അവരെ അഴിച്ചുവിടാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ കൂട്ടാക്കിയി്‌ല്ല. അഴിച്ചുവിടാന്‍ പറഞ്ഞ ഒരു സ്‌ത്രീയേയും ഇവര്‍ മര്‍ദ്ദിച്ചതായും പോലീസ്‌ പറഞ്ഞു.

പോലിസെത്തി കെട്ടിയിട്ടിരുന്നവരെ അഴിച്ചുവിട്ടെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസ്‌ കൂട്ടാക്കിയില്ല. മര്‍ദ്ദനത്തിന്‍റെ വീഡിയോകള്‍ പുറത്തുവന്നതോടെയാണ്‌ പോലീസ്‌ പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്‌. മൂന്നുപേരാണ്‌ പ്രധാന പ്രതികളെന്ന്‌ യുവതി പോലീസിന്‌ മൊഴിനല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →