നേക്‌പൂര്‍(ഉത്തര്‍ പ്രദേശ്): പിറക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞ് ആണോയെന്നറി യാന്‍ ഗര്‍ഭിണിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ച ഭര്‍ത്താവ് അറസ്റ്റില്‍ . ഉത്തര്‍ പ്രദേശിലെ നേക്‌പൂരില്‍ 2020 സെപ്‌തംബര്‍ 19 ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം. പന്നലാല്‍ എന്നയാളാണ് 35 കാരിയായ ഭാര്യയുടെ വയറ് മൂര്‍ച്ചയുളള ആയുധമുപയോഗിച്ച് കീറിയത്.
അഞ്ച് പെണ്‍മക്കള്‍ക്ക് ശേഷം ഭാര്യ വീണ്ടും ഗര്‍ഭിണിയായതോടെ ആണ്‍കുഞ്ഞാണോ എന്നറിയാനുളള ശ്രമത്തിലാണ് ഇയാള്‍ ഭാര്യയുടെ വയറ് കീറാന്‍ തീരുമാനിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായി സിവില്‍ ലൈന്‍ പോലീസ് സ്‌റ്റേഷനിലെ മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പ്രവീണ്‍സിംഗ് ചൗഹാന്‍ പറഞ്ഞു. കേസില്‍ അന്വേഷണം നടക്കുകയാണ്. കേസിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പരിശോധിക്കുമെന്നും ചൗഹാന്‍ വ്യക്തമാക്കി.

