അബുദാബി: രോഗികളുമായി അടുത്തിടപെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷക്കാണ് അടിയന്തിര പരിഗണന നല്‍കുകയെന്ന് യുഎഇ ആരോഗ്യ പ്രതിരോധ വകുപ്പുമന്ത്രി അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ്.
കോവിഡ് 19 വാക്സിന്‍ ആദ്യഡോസ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. അബുദാബിയില്‍ നടന്നുവരുന്ന മൂന്നാംഘട്ട വാക്സിന്‍ പരീക്ഷണത്തിന്‍റെ ക്ലിനിക്കല്‍ പരിശോധനകള്‍ വിജയകരവും ഫലപ്രദവും ആണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബഹ്റിന്‍ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ററും ഒന്നാം ഉപ പ്രധാന മന്ത്രിയുമായ സല്‍മാന്‍ ബിന്‍ഹമദ് അല്‍ ഖലീഫാ രാജകുമാരന്‍ കോവിഡ് വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കെടുത്തിരുന്നു.