മുംബൈ: നടനും സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് നടി പായൽ ഘോഷ് രംഗത്തെത്തി. സ്വകാര്യ മീറ്റിംഗിനിടെ അനുരാഗ് കശ്യപ് ലൈംഗിക ബന്ധത്തിനായി ശ്രമിച്ചതായി പായൽ ഘോഷ് പറഞ്ഞു. ബലം പ്രയോഗിച്ച് അത് ചെയ്യാൻ അയാൾ ശ്രമിച്ചു , നടി പറയുന്നു. ശാരീരിക ബന്ധം സ്വാഭാവികമാണെന്നും പല പ്രമുഖ നടിമാരും ഒരൊറ്റ ഫോൺ വിളിയിൽ തൻ്റെ മുന്നിൽ എത്തുമെന്നും അനുരാഗ് പറഞ്ഞതായും പായൽ ഘോഷ് ആരോപിക്കുന്നു. പായലിനു പിൻതുണയുമായി നടി കങ്കണ റണാവത് രംഗത്തു വന്നു.
അനുരാഗ് കശ്യപ് ലൈംഗിക ബന്ധത്തിന് ശ്രമിച്ചുവെന്ന് നടി പായൽ ഘോഷ്
