ന്യൂഡല്‍ഹി: പ്രത്യക്ഷ നികുതിദായകർക്കായുള്ള വിവാദ് സേ വിശ്വാസ് നിയമം ഉപയോഗപ്പെടുത്തിയത് 35,074 പേർ. നിയമത്തിന് കീഴിൽ ഉള്ള ഫോറം 1 വ്യവസ്ഥ ഉപയോഗപ്പെടുത്തിയ ആളുകളുടെ 2020 സെപ്റ്റംബർ 8 വരെയുള്ള കണക്കുകളാണ് ഇത്. കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമത്തിന് കീഴിൽ ഇതുവരെ 9,538 കോടി രൂപയുടെ വരുമാനം സൃഷ്ടിക്കാനായതായി മന്ത്രി അറിയിച്ചു. പദ്ധതിയുടെ ഭാഗമായുള്ള ഡിക്ലറേഷൻ നൽകാനുള്ള സമയപരിധി 2020 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.