കോവിഡ് ബാധിച്ച രോഗികളെ കടയിൽ പണിയെടുപ്പിച്ച റിലയൻസ് സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ നഗരസഭ നോട്ടീസ് നൽകി.

ചെങ്ങന്നൂർ : കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത പ്രവർത്തിപ്പിച്ച ചെങ്ങന്നൂരിലെ റിലയൻസ് സൂപ്പർമാർക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടാൻ നഗരസഭ നോട്ടീസ് നൽകി. സൂപ്പർമാർക്കറ്റിലെ 11 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നും പ്രവർത്തിപ്പിച്ച സൂപ്പർമാർക്കറ്റ് എതിരെയാണ് നഗരസഭാ ചെയർമാൻ കെ ഷിബുരാജ് നോട്ടീസയച്ചത്. ആരോഗ്യ വകുപ്പിനെ നിർദേശം ലംഘിച്ച് നിരീക്ഷണത്തിൽ ആകേണ്ട ജീവനക്കാരെ നിർബന്ധമായി മറ്റു സ്ഥലങ്ങളിലേക്ക് ജോലിക്ക് അയച്ചിരുന്നു. ഇവരെ ഉപയോഗിച്ച് ഹോം ഡെലിവറി നടത്തിയതായും കണ്ടെത്തി. 18-09-2020 വെള്ളിയാഴ്ച ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ കെ എം രാജീവിന്റെ റിപ്പോർട്ട് നഗരസഭ ചെയർമാൻ എ ലഭിച്ചിരുന്നു. ഇതു പ്രകാരമാണ് നടപടി സ്വീകരിച്ചത്.

തുടർന്നുള്ള അന്വേഷണത്തിൽ ലൈസൻസ് പുതുക്കിയിട്ടില്ല എന്നും കണ്ടെത്തി. അനുമതി ലഭിക്കാതെ ഇനി തുടർന്ന് പ്രവർത്തിച്ചാൽ മുൻസിപ്പൽ ആക്ട് പ്രകാരമുള്ള നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

ഇതേ സൂപ്പർമാർക്കറ്റിലെ ഒരു ജീവനക്കാരി പാണ്ടനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സ്വന്തം കുടുംബത്തിനും ചേർന്ന് സ്റ്റേഷനറി, പലചരക്ക് വ്യാപാരം നടത്തിയിരുന്നു. ഈ ജീവനക്കാരിയുടെ കുടുംബത്തിലെ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഈ രോഗികൾ വീട്ടിൽ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന സമയത്ത് വീടിനോടു ചേർന്ന കട തുറന്നു പ്രവർത്തിപ്പിച്ചു. കട അടയ്ക്കാൻ ഉള്ള ആരോഗ്യവകുപ്പിന്റെ നിർദ്ദേശം പാലിക്കാതെ പ്രവർത്തനം തുടർന്ന കടയ്ക്കെതിരെയും അധികൃതർ നടപടിയെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →