കര്‍ഷക ബില്ലുകളിലെ വ്യവസ്ഥകളെ കുറിച്ച് കോണ്‍ഗ്രസ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പാസാക്കിയ കര്‍ഷക ബില്ലുകള്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കാന്‍ മാത്രമേ സഹായിക്കൂവെന്നും കോണ്‍ഗ്രസ് ബില്ലിന്റെ വ്യവസ്ഥകളെക്കുറിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി ദേശീയ പ്രസിഡന്റ് ജഗത് പ്രകാശ് നഡ്ഡ. കാര്‍ഷിക വിപണന പരിഷ്‌കരണത്തിനായുള്ള രണ്ട് ബില്ലുകളാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. നിയമനിര്‍മ്മാണങ്ങള്‍ കര്‍ഷകരുടെ താല്‍പ്പര്യത്തിനാണെന്നും ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നുമാണ് ബില്ലില്‍ പറയുന്നത്.

ട്രേഡ് ആന്‍ഡ് കൊമേഴ്സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ബില്‍, എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വിസ് ബില്‍ എന്നിവ ഒരുമിപ്പിക്കണമെന്നും ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് ഓര്‍ഡിനന്‍സുകളും നീക്കം ചെയ്യണമെന്നും ബില്ലില്‍ ആവശ്യപ്പെടുന്നു. രണ്ട് ബില്ലുകളും കര്‍ഷകരെ സമ്പന്നരാക്കാനാണ് ലക്ഷ്യമിടുന്നതെന്നും നിയമനിര്‍മ്മാണങ്ങള്‍ മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി) വ്യവസ്ഥകളെ ബാധിക്കില്ലെന്നും നഡ്ഡ പറഞ്ഞു. സംസ്ഥാന കാര്‍ഷിക ഉല്‍പാദനത്തിന്റെ അവകാശങ്ങള്‍ ബില്‍ ലംഘിക്കുന്നില്ലെന്നും മാര്‍ക്കറ്റിങ് കമ്മിറ്റിക്കും (എപിഎംസി) അന്തര്‍ സംസ്ഥാന വ്യാപാരത്തിനും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബില്‍ കര്‍ഷകരെ സഹായിക്കാന്‍ ഉതകുന്നതല്ലെന്നും പാവപ്പെട്ടവരുടെ പേരില്‍ പാസാക്കുന്ന ബില്‍ കോര്‍പ്പറേറ്റുകളെയാണ് സഹായിക്കുകയെന്നുമാണ് പ്രതിപക്ഷ ആരോപണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →