ദുബായ്: കോവിഡ് പോസിറ്റീവായവരെ രണ്ടുതവണ യു.എ.ഇയില്‍ എത്തിച്ചു എന്ന് ആരോപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബായ് അധികൃതരുടെ താല്‍ക്കാലിക വിലക്ക്. കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് പോസിറ്റീവ് ആയിട്ടും രണ്ടുപേരെ ദുബായിലേക്ക് കൊണ്ടുവന്നതായാണ് ആരോപണം. ദുബായ് അധികൃതരാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
2020 സെപ്റ്റംബര്‍ 18 മുതല്‍ 2020 ഒക്ടോബര്‍ മൂന്നുവരെ 15 ദിവസത്തേക്കാണ് വിലക്ക്. ദുബായ് ഏവിയേഷന്‍ അധികൃതര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് പിഴയും ചുമത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുത്തതിനു ശേഷം ബോധ്യപ്പെടുത്താന്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷമാകും സര്‍വീസിന് അനുമതി നല്‍കുക.
സസ്പെൻഷൻ കാലാവധി അളവിൽ എയർലൈൻ ദുബായ് സർവീസുകൾ ഷാർജയിലേക്ക് തിരിച്ചു വിടുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥൻ അറിയിച്ചു. നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ദുബായിലെ സിവിൽ ഏവിയേഷൻ അതോറിറ്റി എയർലൈൻ മാപ്പ് ചോദിച്ചിട്ടുണ്ട്.

