തൃശൂര്‍: പ്രശസ്ത ആന ചികിത്സകനും വിഷവൈദ്യനുമായ അവണപറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് (90) അന്തരിച്ചു. വ്യാഴാഴ്ച രാത്രി12 മണിയോടെ യായിരുന്നു മരണം. ആനകളുടെ അസുഖം ചികിത്സിക്കുന്നതില്‍ വിദഗ്ധനും വിഷവൈദ്യനും കൂടിയായിരുന്നു അദ്ദേഹം. തൃശൂരിലായിരുന്നു അന്ത്യം. സംസ്‌കാരം 18-09-2020 ന് രാവിലെ പത്ത് മണിക്ക് കുമ്പളങ്ങാട് അവണപറമ്പ് മനയില്‍ നടന്നു.
മഹേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ അച്ഛനും മുത്തച്ഛനും ആന ചികിത്സകരായിരുന്നു. ചെറുപ്പം തൊട്ട് ആനയെ ചികില്‍സ കണ്ടു വളര്‍ന്ന് അദ്ദേഹവും ആ വഴി പിന്‍തുടരുകയായിരുന്നു. അഞ്ഞൂറിലേറെ ആനകളുടെ ചികിത്സകനായിരുന്നു. അദ്ദേഹം ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആന ചികിത്സ സമിതി അംഗമായിരുന്നു.

