വഴിയോര കച്ചവടക്കാരനില്‍ നിന്നും 230 ഗ്രാം കഞ്ചാവ്‌ പിടിച്ചു

വണ്ടൂര്‍: വഴിയോര പച്ചക്കറി കച്ചവടത്തിന്‍റെ മറവില്‍ കഞ്ചാവ്‌ വ്യാപാരം നടത്തിയ യുവാവ്‌ പിടിയിലായി. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കരിപ്പതൊടിക സമീറിനെയാണ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌

സംസ്ഥാന പാതയിലെ മുച്ചിക്കചോലയില്‍ വഴിയോര പച്ചക്കറി കച്ചവടം നടത്തുന്നതിനിടയിലാണ്‌ പ്രതി കഞ്ചാവ്‌ കച്ചവടം നടത്തിയിരുന്നത്‌. എക്രസൈസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടിലും സ്ഥാപനത്തിലുമായി നടത്തിയ പരിശോധനയില്‍ നൂറോളം പ്ലാസ്‌റ്റിക്ക്‌ കവറുകളിലായി സൂക്ഷിച്ചിരുന്ന 230 ഗ്രാം കഞ്ചാവ്‌ കണ്ടെടുക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →