കൊവിഡ് വാക്‌സിന്‍ മൂന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാവുമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: കൊവിഡ് വാക്‌സിന്‍ മൂന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പെന്‍സില്‍വാനിയയില്‍ വോട്ടര്‍മാരുമായി നടന്ന ചോദ്യോത്തര വേളയിലാണ് രാജ്യത്തിന്റെ വാക്‌സിന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന്
ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. അതേസമയം, വര്‍ഷാവസാനത്തോടെ മാത്രമേ വാക്‌സിന്‍ ലഭ്യമാകൂ എന്നാണ് അമേരിക്കയുടെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ ആന്തണി ഫൗസി പറയുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യമാണ് യുഎസ്.നേരത്തെ നവംബറിന് മുന്‍പ് വാക്‌സിനിറങ്ങുമെന്ന പ്രസ്താവനയും ട്രംപ് നടത്തിയിരുന്നു. എന്നാല്‍ നവംബര്‍ മൂന്നിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിനു മുന്‍പ് തന്നെ വാക്‌സിന്‍ പുറത്തിറക്കുമെന്ന ട്രംപിന്റെ പ്രസ്താവനകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പ്രസ്താവനകളെന്നാണ് വിമര്‍ശനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →