മലപ്പുറം: കോവിഡ് രോഗിക്ക് പരിശോധനാഫലം നെഗറ്റീവ് എന്ന് വ്യ3ജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ലബോറട്ടറി പോലീസ് അടപ്പിച്ചു. വളാഞ്ചേരി കൊളമംഗലത്ത് പ്രവര്‍ത്തിക്കുന്ന അര്‍മ ലബോറട്ടറിയാണ് പോലീസ് സീല്‍ ചെയതത്. ഉടമ സുനില്‍ സാവത്തിനെതിരെ പോലീസ് കേസെടുത്തു.
സെപ്‌തംബര്‍ 14-ാം തീയതി തൂത സ്വദേശിയായ വ്യക്തി കോവിഡ് പരിശോധനക്കായി അര്‍മ ലബോറട്ടറിയെ സമീപിച്ചിരുന്നു.ഇദ്ദേഹത്തില്‍ നിന്ന് സ്വീകരിച്ച സ്രവം കോഴിക്കോടുളള മൈക്രോ ഹെല്‍ത്ത് ലബോറട്ടറിക്ക് പരിശോധനക്കയക്കാതെ നെഗറ്റീവായ മറ്റൊരു വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റ് തിരുത്തി തൂത സ്വദേശിയുടെ പേരിലാക്കി നല്‍കുകയായിരുന്നു ലാബോറട്ടറിയുടമ ചെയ്‌തത്. പരിശോധനക്കുളള ഫീസ് ഇയാള്‍ ഈടാക്കുകയും ചെയ്‌തു.
തൂത സ്വദേശിക്ക് കോവിഡ് പോസിറ്റീവായ വിവരം ആരോഗ്യ വകുപ്പറിയിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. കോവിഡ് രോഗിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത് .ലാബിലെ രജിസ്‌റ്ററും ഹാര്‍ഡ് ഡിസ്‌ക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട് . ഇത്തരത്തില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

