ഗോവയിൽ അനുവദിച്ച 36-ാമത് ദേശീയ ഗെയിംസ് കോവിഡ്-19 മഹാമാരി മൂലം മാറ്റിവച്ചു

ന്യൂ ഡൽഹി: കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 20.10.2020 മുതൽ04.11.2020 വരെ ഗോവയിൽ നടത്താൻ നിശ്ചയിച്ചിരുന്ന 36-ാമത് ദേശീയ ഗെയിംസ് മാറ്റിവച്ചു.  36-ാമത് ദേശീയ ഗെയിംസിനായി കായിക രംഗത്ത്‌ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി 97.80 കോടി രൂപയുടെ കേന്ദ്ര സഹായം ഗോവ സർക്കാരിന് അനുവദിച്ചു.  കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രി ശ്രീ കിരൺ റിജിജു ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ്  ഇക്കാര്യമുള്ളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →