തെലുഗു നടി ശ്രാവണി കൊണ്ടാപ്പള്ളിയുടെ ആത്മഹത്യ, നിര്‍മാതാവ് അറസ്റ്റില്‍

ഹൈദരാബാദ്: ടെലിവിഷന്‍ നടി ശ്രാവണി കൊണ്ടപ്പള്ളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ നിര്‍മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍.എക്‌സ് . 100 എന്ന സിനിമയുടെ നിര്‍മാതാവാണ് അശോക് റെഡ്ഡിയെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ കേസില്‍ മൂന്നാംപ്രതിയാണ്. ശ്രാവണിയുടെ മരണത്തിന് ശേഷം ഒളിവിലായിരുന്ന റെഡ്ഡി കഴിഞ്ഞ ദിവസം ഹൈദരാബാദ് പൊലീസിനു മുമ്പില്‍ കീഴടങ്ങുകയായിരുന്നു.

2020 സെപ്റ്റംബര്‍ എട്ടിനാണ് ഇരുപത്തിയാറുകാരിയായ ശ്രാവണി ഹൈദരാബാദിലെ മധുര നഗറിലെ വസതിയില്‍ തൂങ്ങി മരിച്ചത്. ശ്രാവണി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും നിര്‍മാതാവ് ഭീഷണിപ്പെടുത്തുമായിരുന്നു എന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ശ്രാവണിയുടെ കാമുകനായ ദേവരാജ് റെഡ്ഡിയാണ് ഒന്നാംപ്രതി. സായ് കൃഷ്ണ റെഡ്ഡി എന്നയാളും കേസില്‍ അറസ്റ്റിലായിരുന്നു. ദേവരാജ് റെഡ്ഡിക്കെതിരെ ശ്രാവണി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. എന്നാല്‍ ഇയാളെയും പ്രതി ചേര്‍ത്താണ് പോലീസ് കേസെടുത്തത്.

2019 ല്‍ ടിക് ടോകിലൂടെയാണ് ശ്രാവണി ദേവരാജ് റെഡ്ഡിയുമായി സൗഹൃദത്തിലായത്. 2015 ലാണ് ടിവി.സീരിയലില്‍ അഭിനയിക്കാനുള്ള മോഹവുമായി സായി കൃഷ്ണയെ പരിചയപ്പെടുന്നത്. 2017ല്‍ നിര്‍മ്മാതാവ് അശോക് റെഡ്ഡിയുമായി സൗഹൃദത്തിലായി. ചില തെലുങ്കു ചിത്രങ്ങളില്‍ അശോക് റെഡ്ഡി ശ്രാവണിക്ക് ചെറിയ റോളുകള്‍ നല്‍കിയിരുന്നു.

ദേവരാജ് റെഡ്ഡി ശ്രാവണിയില്‍ നിന്നകന്നത് സായി കൃഷ്ണ റെഡ്ഡിയും അശോക് റെഡ്ഡിയുമായുള്ള ബന്ധം അറിയാനിടയായത് കൊണ്ടാണെന്നാണ് പോലീസ് പറയുന്നത്. ദേവരാജുവിന്റെ അകല്‍ച്ച നടിയെ മാനസികമായി തകര്‍ത്തു. സായ് കൃഷ്ണ റെഡ്ഡി, അശോക് റെഡ്ഡി, എന്നിവരുടെ ഉപദ്രവം സഹിക്കാന്‍ കഴിയുന്നില്ലെന്ന് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ശ്രാവണി ദേവരാജ് റെഡ്ഡിയെ ഫോണ്‍ വിളിച്ചു പരാതിപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →