ഇന്ത്യയുടെ ഉള്ളി കയറ്റുമതി നിരോധനത്തില്‍ കണ്ണു നിറഞ്ഞ് ബംഗ്ലാദേശ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉള്ളി കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതോടെ ബംഗ്ലാദേശില്‍ ഉള്ളി വില കുതിച്ചുയര്‍ന്നു. അമ്പത് ശതമാനത്തിലധികമാണ് വില വര്‍ധന ഉണ്ടായിരിക്കുന്നത്. ധാക്കയില്‍ 30 ധാക്കയില്‍ നിന്ന് 90 ധാക്കയിലെത്തി നില്‍ക്കുകയാണ് വില. വിപണിയില്‍ ഉള്ളി ലഭ്യമാക്കി വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് കയറ്റുമതി നിരോധിക്കാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ കയറ്റുമതി നിരോധിച്ചതോടെ ഉള്ളിക്കായി ഇന്ത്യയെ ആശ്രയിച്ച രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴ മൂലം ഉണ്ടായ വിളനാശമാണ് ഉള്ളി ലഭ്യത കുറയാന്‍ കാരണം

മുമ്പ് കയറ്റുമതി നിരോധിച്ചപ്പോള്‍ ബംഗ്ലാദേശിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് ഷെയ്ഖ് ഹസീന ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിലെ എല്ലാ ഭക്ഷ്യസാധനങ്ങളുടെയും പ്രധാന ഘടകമാണ് ഉള്ളി. ഒരു ടണ്‍ ഉള്ളിക്ക് 30000 രൂപയായിട്ടാണ് മഹാരാഷ്ട്രയില്‍ വില ഉയര്‍ന്നത്. ഇന്ത്യ ഒരു വര്‍ഷം 328 മില്യണ്‍ ഡോളറിന്റെ സാധാരണ ഉള്ളിയും 112.3 ഉണക്കിയ ഉള്ളിയും കയറ്റുമതി ചെയ്യുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം മാത്രമുള്ള കണക്കാണിത്.ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുള്ള ഉള്ളി കയറ്റുമതി ഏപ്രില്‍-മെയ് മാസത്തില്‍ 158 ശതമാനമായി വര്‍ധിച്ചിരുന്നു. അതേസമയം ഉള്ളിയുടെ കയറ്റുമതി എല്ലാ വര്‍ഷവും ഉണ്ടാവാറുള്ള സാധാരണ നടപടി കൂടിയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ഇതേ പോലെ കയറ്റുമതി നിരോധിച്ചിരുന്നു. രാജ്യവ്യാപകമായി ഉള്ളികള്‍ ശേഖരിച്ച് വെക്കാനും തീരുമാനിച്ചിരുന്നു. ഇതിലൂടെ ഉള്ളി വില കുറയ്ക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. ആ സമയത്ത് ദില്ലിയില്‍ 80 രൂപ വരെ ഉള്ളി വില എത്തിയിരുന്നു. ഡിസംബറില്‍ ഇത് 160 രൂപയായിരുന്നു വര്‍ധിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →