തിരുവനന്തപുരം : പാമ്പുപിടുത്തത്തിനായി വനംവകുപ്പ് ഏർപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് നേടുവാനുള്ള പരിശീലനത്തിന് താൽപര്യമുള്ളവരെ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്കാണ് ആദ്യം അപേക്ഷിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. പാമ്പിനെ പിടിക്കുന്നതിൽ താൽപര്യവും വൈദഗ്ധ്യവും മുൻപരിചയമുള്ള ഉള്ള 21നും 65നും വയസ്സിനുമേൽ പ്രായമുള്ള ഏത് സന്നദ്ധ പ്രവർത്തകർക്കും അപേക്ഷിക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് വനംവകുപ്പ് സർട്ടിഫിക്കറ്റ് നൽകും . ഈ സർട്ടിഫിക്കറ്റ് കയ്യിൽ ഉള്ളവർക്ക് മാത്രമേ ഇനി പാമ്പിനെ പിടിക്കുവാൻ സാധിക്കൂ. ജനവാസ കേന്ദ്രത്തിൽ നിന്നും പാമ്പുകളെ പിടിച്ച് അതിൻറെ ആവാസ വ്യവസ്ഥയിലേക്ക് വിട്ടയയ്ക്കുകയാണ് സന്നദ്ധപ്രവർത്തകർ ചെയ്യേണ്ടത്.
അപേക്ഷകൾ 30 9 2020 നകം തിരുവനന്തപുരം സാമൂഹ്യ വനവൽക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർക്ക് സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫോറത്തിൽ ആയി www.kerala.gov.in : ലഭ്യമാണ്. വിവരങ്ങളിലേക്ക് വിളിക്കേണ്ട ഫോൺ നമ്പർ 0471 – 2360462
പാമ്പ് പിടുത്തത്തിനായി വനം വകുപ്പ് നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
