പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്‌ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഭീഷണി പ്പെടുത്തി കൂട്ടബലാല്‍സംഗം. സംഭവത്തില്‍ നെടുമങ്ങാട്‌ സ്വദേശി തൗഫീക്ക്‌ പോലീസ്‌ പിടിയിലായി. പോത്തന്‍കോടാണ്‌ സംഭവം .ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായ പെണ്‍കുട്ടിയെ വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന്‌ പെണ്‍കുട്ടി മൊഴി നല്‍കി. രണ്ട്‌ പ്രതികള്‍ ഒളിവിലാണ്‌. പോത്തന്‍കോട്‌ പോലീസാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌.

ഇന്‍സ്റ്റഗ്രാമിലൂയെയാണ്‌ ഇവര്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാവുന്നത്‌. വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ദൃശ്യങ്ങള്‍ വെച്ച്‌ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം .പോക്‌സോ വകുപ്പ്‌ ചുമത്തി അറസ്റ്റ്‌ ചെയ്‌ത പ്രതിയെ റിമാന്റ്‌ ചെയതു. മറ്റുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന്‌ പോലീസ്‌ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →