കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ചൊവ്വാഴ്ച കസ്റ്റഡിയിൽ വിട്ടു കിട്ടിയ നാല് പ്രതികളെ എൻ ഐ എ ചോദ്യം ചെയ്യാൻ തുടങ്ങി. പ്രതികൾക്കെതിരെ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.
പ്രതികളുടെ ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്നും വീണ്ടെടുത്തത് 4000 ജിബി ഡിജിറ്റൽ തെളിവുകളാണ്.
കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷിന് നെഞ്ചുവേദന വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല എന്ന റിപ്പോർട്ടോടുകൂടി ശനിയാഴ്ച സ്വപ്ന സുരേഷിനെ ഡിസ്ചാർജ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് മാറ്റി. 16-09-2020 ബുധനാഴ്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ച കസ്റ്റഡി കൊടുക്കാതിരുന്ന മുഹമ്മദ് അൻവറിൻറെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും.

