ചെന്നൈ: കേരളത്തില്‍ നടന്ന സ്വര്‍ണ്ണ കളളക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പളളിയിലെ സ്വര്‍ണ്ണ കടകളില്‍ എന്‍ഐഎ റെയിഡ് നടത്തി. ചെന്നൈ എന്‍ഐഎ യൂണിറ്റാണ് പരിശോധനകള്‍ നടത്തുന്നത്. കേരളത്തില്‍ അനധികൃതമായി എത്തിച്ച സ്വര്‍ണ്ണം തിരുച്ചിറപ്പളളിയിലെ സ്വര്‍ണ്ണ കടകളില്‍ വില്‍പ്പന നടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. തിരുച്ചിറപ്പളളി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയ ഏജന്‍റുമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയിഡ്.