കര്‍നൂള്‍: ആന്ധ്രാപ്രദേശിലെ കര്‍നൂളില്‍ ബിസ്‌ക്കറ്റ് കഴിച്ച രണ്ട് കുട്ടികള്‍ മരിച്ചു. ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. വീരമണി ബിസ്‌കറ്റ് ഇന്‍ഡസ്ട്രീസ് എന്ന പ്രാദേശിക കമ്പനിയുടെ ബിസ്‌ക്കറ്റ് കുട്ടികള്‍ കഴിച്ചതായി മാതാപിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് കുട്ടികള്‍ ബിസ്‌കറ്റ് വാങ്ങിയ കടയില്‍ നിന്ന് 13 ബിസ്‌കറ്റ് പാക്കറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. കുടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പോലിസ് പറഞ്ഞു.
ആന്ധ്രയില്‍ ബിസ്‌ക്കറ്റ് കഴിച്ച് 2 കുട്ടികള്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍
