ഇസ്ലാമാബാദ്: ബലാല്‍സംഗികളെ പരസ്യമായി വധിക്കുകയോ രാസവിഷം നല്‍കി കൊല്ലുകയോ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.അടുത്തിടെ ലാഹോറിലെ ഗുജ്‌റന്‍വാലയിലേക്ക് രണ്ട് കൊച്ചുകുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ കൊള്ളയടിക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ പാക് പാര്‍ലമെന്‍രില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ കുറ്റവാളികളിലൊരാളെ പോലിസ് പിടികൂടിയിട്ടുണ്ട്. രാസവിഷം നല്‍കി കൊല്ലുന്നതിനെയാണ് താന്‍ കൂടുതല്‍ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പ്രാദേശിക വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ബലാല്‍സംഗികളെ പരസ്യമായി വധിക്കുകയോ രാസവിഷം നല്‍കി കൊല്ലുകയോ ചെയ്യണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
