യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവച്ചു

ന്യൂഡല്‍ഹി: സെപ്തംബര്‍ 16 മുതല്‍ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവച്ചു . സെപ്തംബര്‍ 24 മുതലാകും പരീക്ഷകള്‍ നടക്കുകയെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി . നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 23 പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഐസിഎആര്‍ പരീക്ഷകളും ഇതേ ദിവസങ്ങളില്‍ നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയതെന്ന് എന്‍ടിഎ വ്യക്തമാക്കി .

നേരത്തെ ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ, കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. പരീക്ഷയുടെ പുതിയ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും വെബ്‌സൈറ്റില്‍ വൈകാതെ ലഭ്യമാക്കും. അധ്യാപക-ജൂനിയര്‍ റിസേര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ നെറ്റ് വര്‍ഷത്തില്‍ രണ്ടുതവണയാണ് നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →