വിദ്വേഷകരമായ ഉള്ളടക്കം: ഹാജരാവാതെ ഫെയ്‌സ് ബുക്ക് പ്രതിനിധികള്‍, അന്തിമ നോട്ടീസുമായി നിയമസഭ സമിതി

ന്യൂഡല്‍ഹി: വിദ്വേഷകരമായ ഉള്ളടക്കം തടയാന്‍ ഫേസ്ബുക്ക് മനഃപൂര്‍വ്വം ശ്രമിക്കാതിരിക്കുകയാണെന്ന ആരോപണത്തില്‍ നിയമസഭാ സമിതി മുന്‍പാകെ ഫേസ്ബുക്ക് പ്രിതിനിധികള്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് ഫേസ്ബുക്കിന് അന്തിമ നോട്ടീസ് നല്‍കാന്‍ തീരുമാനം. പ്രതിനിധികളഉടെ നടപടി നിയമസഭയെ അവഹേളിക്കുക മാത്രമല്ല, ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങളെ അപമാനിക്കുക കൂടിയാണെന്ന്് പീസ് ആന്റ് ഹാര്‍മണി കമ്മിറ്റി ചെയര്‍മാനും ആം ആദ്മി എംഎല്‍എയുമായ രാഘവ് ചദ്ദ പറഞ്ഞു.സമിതിയിലെ മറ്റ് അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷം ഫേസ്ബുക്കിന് അന്തിമ നോട്ടീസ് നല്‍കാനാണ് തീരുമാനം.

സെപ്റ്റംബര്‍ 15ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമിതി കഴിഞ്ഞ ആഴ്ച ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹന് നോട്ടീസ് നല്‍കിയിരുന്നു. വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന ലേഖനത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റഫോമിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം, വിദ്വേഷ ഭാഷണവും അക്രമത്തെ പ്രേരിപ്പിക്കുന്ന ഉള്ളടക്കവും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വിലക്കുന്നുവെന്ന് കഴിഞ്ഞ മാസം ഫേസ്ബുക്ക് പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →