നമ്പ്യാര്‍പടി പാലം കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു

തൃശൂര്‍: പരിയാരം, കോടശേരി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് കപ്പത്തോടിന് കുറുകെ നിര്‍മിച്ച നമ്പ്യാര്‍പടി പാലത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. കൃഷി വകുപ്പിനു കീഴില്‍ കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മുഖേന അനുവദിച്ച 77.87 ലക്ഷം രൂപ വകയിരുത്തി രണ്ട് സ്പാനോടുകൂടിയാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ബി.ഡി. ദേവ സ്സി എംഎല്‍എ ഓണ്‍ലൈന്‍ വഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, ജില്ലാ പഞ്ചായത്ത് അംഗം സി ജി സിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം സല്‍ബി ജയിംസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജനീഷ് പി. ജോസ് (പരിയാരം), ഉഷ ശശിധരന്‍ (കോടശ്ശേരി), കെഎല്‍ഡിസി ചെയര്‍മാന്‍ പി.വി. സത്യനേശന്‍, പഞ്ചായത്ത് അംഗങ്ങളായ പി.എ. കുഞ്ചു, കെ.പി. ജയിംസ്, അജിത ലക്ഷ്മണന്‍, പി.പി. പോളി, ജിപ്സിജയ്റ്റസ്, സാവിത്രി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7827/The-Nambiarpadi-bridge-was-inaugurated-by-the-Minister-of-Agriculture.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →