കോവിഡ്‌ ഇന്‍ഷ്വറന്‍സ്‌ നിര്‍ബ്ബന്ധമാക്കി ഒമാന്‍

മസ്‌ക്കറ്റ്‌: ഏറെ നാളത്തെ അടച്ചിടീലിനുശേഷം ഒക്ടോബര്‍ 1 ന്‌ ഒമാനിലെ വിമാനത്താവളങ്ങള്‍ തുറക്കുകയാണ്‌. അതൊടൊപ്പം യാത്രക്കാര്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അഥോരിറ്റി പുറത്തിറക്കി. അതനുസരിച്ച്‌ ഒമാനിലേക്ക്‌ വരുന്ന യാത്രക്കാര്‍ക്ക്‌ കുറഞ്ഞത്‌ ഒരുമാസത്തേക്കുളള കോവിഡ്‌ ചികിത്സാ ചെലവ്‌ വഹിക്കാന്‍ കഴിയുന്ന തരത്തിലുളള ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ നിര്‍ബ്ബന്ധമാക്കി.

ലാപ്പ്‌ടോപ്പടക്കം ഒരു ഹാന്‍ഡ്‌ബാഗേജും, ഒരു ഡ്യൂട്ടിഫ്രീ ബാഗും മാത്രമാണ്‌ അനുവദിക്കുക. സുരക്ഷാ പരിശോധനാ സ്ഥലങ്ങളിലെ തിരക്ക്‌ ഒഴിവാക്കുന്നതിനാണിത്‌. രാജ്യത്തേക്ക്‌ വരുന്ന എല്ലാ യാത്രക്കാരും പി സിആര്‍ പരിശോധനക്ക്‌ വിധേയനാകണം, 14 ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബ്ബന്ധമാണ്‌.

നിലവില്‍ മറ്റുരാജ്യങ്ങളിലെ പൗരന്മാര്‍ക്ക്‌ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പെര്‍മിറ്റോടെ മാത്രമേ രാജ്യത്തേക്ക്‌ വരാന്‍ കഴിയുകയുളളു. തൊഴിലുടമ വഴിയോ ദേശീയ വിമാന കമ്പനികള്‍ മുഖേനയോ ഈ പെര്‍മിറ്റിനപേക്ഷിക്കാം. 180 ദിവസത്തിന്‌ മുകളില്‍ രാജ്യത്തിന്‌ പുറത്തായിരുന്ന റസിഡന്‍റ്‌ വിസയിലുളളവര്‍ സ്‌പോണ്‍സറുടെ അനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. രാജ്യത്തെത്തുന്ന വിദേശപൗരന്മാര്‍ താമസ സൗകര്യം മുന്‍കൂട്ടി ബുക്കുചെയ്‌തതിന്‍റെ രേഖകള്‍ കാണിക്കണം. 14 ദിസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിന്നുള്ള ചെലവിനുളള ചെലവും വഹിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →