മന്ത്രി പുത്രനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻ്റ് നീക്കം

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻ്റ് തയ്യാറെടുക്കുന്നതായി സൂചന. ഈ മന്ത്രി പുത്രൻ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വിരുന്ന് സൽക്കാരം നൽകിയതായി കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട് . ഈ പാർട്ടിയിൽ മറ്റൊരു സി.പി.എം നേതാവിൻ്റെ മകൻ സംബന്ധിച്ചതായും സൂചനയുണ്ട്. ഇതിൻ്റെ ഫോട്ടോ ഗ്രാഫുകളും ഉദ്യോഗസ്ഥർക്ക് ലഭിച്ചതായി സൂചനയുണ്ട്. മന്ത്രി പുത്രൻ്റെ ദുബൈ യാത്രകളടക്കം പരിശോധിക്കാനാണ് കേന്ദ്ര ഏജൻസികളുടെ നീക്കം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →