പതിനാലാം റാങ്കിന്റെ തിളക്കവുമായി സി.യു.കെ.

ന്യൂഡല്‍ഹി: രാജ്യത്തെ മികവുറ്റ കേന്ദ്ര സര്‍വകലാശാല റാങ്കിങ് പട്ടികയില്‍ പതിനാലാം സ്ഥാനം നേടി കേരള കേന്ദ്രസർവകലാശാല.

അക്കാദമിക്, റിസർച്ച്മികവ്, ഇൻഡസ്ട്രിഇന്റർഫേസ്,പ്ലേസ്മെന്റ്, ഇൻഫ്രാസ്ട്രക്ചർസൗകര്യങ്ങൾ, ഭരണനിർവഹണം, വിദ്യാർത്ഥിപ്രവേശം, വൈവിധ്യം, ഔട്ട്റീച്ച്എന്നിവഅടിസ്ഥാനപ്പെടുത്തി, ഔട്ട്ലുക്ക്ഇന്ത്യാ മാഗസിൻ നടത്തിയ വാർഷിക റാങ്കിങ്ങിലാണ്സി.യു.കെ തിളക്കമാർന്ന റാങ്ക് നേടിയത്.

രാജ്യത്തെ കേന്ദ്രസർ കലാശാലകളിൽ  പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഉന്നതവിദ്യാഭ്യാസ ഓപ്ഷനുകൾ സംബന്ധിച്ച സർവേയുടെ ഭാഗമായാണ്റാങ്കിംഗ് നടത്തിയത്. അന്തിമ റാങ്ക്പട്ടികയിൽ ഇരുപത്തിഅഞ്ച് വാഴ്സിറ്റികളാണ്സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്.

“സി‌.യു.‌കെ മെച്ചപ്പെടുത്തേണ്ട മേഖലകൾ ഞങ്ങൾ തിരിച്ചറിയുകയാണ്. ആവശ്യമായനടപടികൾ ആരംഭിക്കുന്നു. ഇതിനകംതന്നെ ഐക്യുഎസിടീം വിശദാംശങ്ങൾ തയ്യാറാക്കുന്നുണ്ട്.” വൈസ്ചാൻസലർ പ്രൊഫ. എച്ച്. വെങ്കിടേശ്വരലുപറഞ്ഞു.

വാഴ്സിറ്റി സംരംഭങ്ങളുമായി സഹകരിക്കാൻ  വി.സിപൊതു പ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രാദേശിക അധികാരികളോട്അഭ്യർത്ഥിച്ചു. സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ലാബ്ഒരുമുൻഗണന ആയിരിക്കും. കേരളത്തിലെ കോർപ്പറേറ്റ്മേഖലയുംസി.യു.കെയെസഹായിക്കാൻ മുന്നോട്ടു വരണം. അദ്ദേഹം കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →