കൊല്ലം: കുളത്തൂപ്പുഴയില്‍ യുവാവിനെ പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴയിലെ ഡീസന്റ് മുക്കിലുള്ള ചി പി നിവാസ് (24) ആണ് മരണപ്പെട്ടത്. 11-09-2020, വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. 12-09-2020, ശനിയാഴ്ച സുഹൃത്ത് രശ്മിയെ അറസ്റ്റ് ചെയ്തു. മരണപ്പെട്ട ദിനേശിന്‍റെ തലക്ക് ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തലക്ക് ഗുരുതരമായ പരിക്കേറ്റ് മരിച്ചുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
രശ്മിയുടെ വീട്ടില്‍ വച്ച് ദിനേശുമായി ഒരു സുഹൃത്ത് വഴക്ക് ഉണ്ടാക്കി എന്നും അവരെ പിടിച്ച് മാറ്റുന്നതിനിടയില്‍ നിലത്ത് വീണ ദിനേശ് പരിക്കേറ്റ് മരിച്ചുവെന്നുമാണ് യുവതി നല്‍കിയ മൊഴി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സുഹൃത്തിനൊപ്പം ദിനേശ് രശ്മിയുടെ വീട്ടിലെത്തി. ആ സമയം വീട്ടില്‍ രശ്മി മാത്രമാണ് ഉണ്ടായിരുന്നത്. ദിനേശിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിലത്ത് തള്ളിയിട്ട് തലക്ക് പരിക്ക് ഏല്‍പ്പിച്ചതെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. പോലീസ് അന്വേഷണത്തിൽ അടിയേറ്റ് സ്ഥലത്തുനിന്നും അടുക്കള വരെ യുവാവിനെ വലിച്ചു കൊണ്ടു പോയ പാടുകൾ കണ്ടെത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പടെ രശ്മിയുടെ വീട്ടില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു.
രശ്മിയെ അറസ്റ്റു ചെയ്തു മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി. കോവിഡ് പരിശോധന നടപടികള്‍ക്കായി കൊണ്ടു പോയിട്ടുണ്ട്.

